11:10pm 10 November 2026
NEWS
തിരദേശവാസികളോടുള്ള സംസ്ഥാന സർക്കാർ അവഗണന അപലപനീയം - ഡോ. കെ.എസ്. രാധാകൃഷ്ണൻ
17/06/2025  04:28 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
തിരദേശവാസികളോടുള്ള സംസ്ഥാന സർക്കാർ അവഗണന അപലപനീയം - ഡോ. കെ.എസ്. രാധാകൃഷ്ണൻ

വൈപ്പിൻ - കാലവർഷവും രൂക്ഷമായ കടൽ ക്ഷോഭവും കൊണ്ട് ദുരിതം സഹിക്കുന്ന തീരദേശവാസികളോട് സംസ്ഥാന സർക്കാർ പുലർത്തുന്ന അവഗണന നിന്ദ്യവും അപലപനീയവുമാണെന്ന് ബി ജെ പി ദേശീയ കൗൺസിൽ അംഗം ഡോ. കെ.എസ്. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

 കടൽക്ഷോഭം നേരിടുന്ന തീരദേശവാസികളോടുള്ള അവഗണന അവസാനിപ്പിച്ച് തീരദേശ വാസികളുടെ ജീവൻ സംരക്ഷിക്കുക, ഞാറയ്ക്കൽ പഞ്ചായത്ത് ഒന്നാം വാർഡിലെ മണൽ വാട നിർമ്മിതിയിൽ ഉണ്ടായ അഴിമതി അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബി.ജെ.പി വൈപ്പിൻ മണ്ഡലം കമ്മിറ്റി വൈപ്പിൻ എം.എൽ.എ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത്സ്യത്തൊഴിലാളികൾ ഉൾപ്പെടുന്ന വലിയ സമൂഹം സ്വന്തം കൂരകളിൽ താമസിക്കാൻ കഴിയാതെ... തൊഴിലിനു പോകാൻ കഴിയാതെ.. ദുരന്തത്തിൽ പെട്ടുഴലുമ്പോൾ സ്ഥലം എം എൽ.എയുടെ നിസ്സംഗത പ്രതിഷേധാർഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 വൈപ്പിൻ മണ്ഡലം പ്രസിഡൻ്റ് എ.എസ് ഷിനോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ  ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു മുഖ്യപ്രഭാഷണം നടത്തി.

 കടൽക്ഷോഭം ശക്തമായ സമയത്താണ് വാർഡ് മെമ്പറെ പോലും അറിയിക്കാതെ പഞ്ചായത്ത് പ്രസിഡണ്ടിന്റെയും  കോൺഗ്രസ് പാർലിമെൻ്ററി പാർട്ടി നേതാവ് എ.പി ലാലുവിൻ്റെയും നേതൃത്വത്തിൽ മണൽ വാട തെറ്റായ രീതിയിൽ നിർമ്മിക്കുകയും ഇതിന് വലിയ തുക അനുവദിക്കുകയും ചെയ്തത്. 

 ഇത്രയും വലിയ തുകയ്ക്കുള്ള മണൽ വാട നിർമ്മിച്ചിട്ടില്ലെന്നും ഇതിന്റെ പിന്നിൽ വലിയ സാമ്പത്തിക അഴിമതിയാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

 ജില്ലാ ഉപാധ്യക്ഷൻ ആർ.സജികുമാർ   ജില്ല ട്രഷറർ പ്രസ്റ്റി പ്രസന്നൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.കെ.ഉണ്ണികൃഷ്ണൻ, എ.എം.മഹേഷ്, ജില്ല കമ്മിറ്റി അംഗങ്ങളായ കെ.ആർ.കൈലാസൻ ,എ.പി സുധീഷ് എന്നിവർ പ്രസംഗിച്ചു.

 മണ്ഡലം നേതാക്കളായ ടി.ജി ഗണേശൻ, പി.എം സന്തോഷ്, ഡാനി അശോകൻ, ബിനീഷ് പാലപ്പറമ്പിൽ, അഡ്വ.സായ്ദേവൻ തമ്പി ,പി .പി സുമതി, പഞ്ചായത്ത് ഭാരവാഹികളായ കെ.പി അനീഷ് കുമാർ, ലാലൻ പോണത്ത്, കിഷോർ ഘോഷ്, ഉണ്ണികൃഷ്ണൻ മറ്റപ്പള്ളി, എ.എൻ വേണുഗോപാൽ, മിനി ഭുവനേന്ദ്രൻ ,എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img